അവധി മാറ്റം: ബാങ്കുകൾ ആറുദിവസവും പ്രവർത്തിക്കും
text_fieldsദുബൈ: വാരാന്ത്യ അവധിയിൽ മാറ്റംവന്നെങ്കിലും യു.എ.ഇയിലെ ബാങ്കുകൾ ആറുദിവസവും പ്രവർത്തിക്കും. രാജ്യത്തെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ദിവസവും കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും തുറന്നിരിക്കണം. പുതിയ നിയമം അടിസ്ഥാനമാക്കി ജോലി സമയം ബാങ്കുകൾക്ക് നിശ്ചയിക്കാം. ജനുവരി രണ്ടു മുതലാണ് ഈ നിർദേശം നടപ്പിലാവുക. പ്രവാസികളടക്കമുള്ളവർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലെ അവധി, പണം അയക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച ഓൺലൈൻ വഴി അയച്ചാൽപോലും നാട്ടിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രം പണം എത്തിയിരുന്ന അവസ്ഥയും ചില ബാങ്കുകൾക്കുണ്ടായിരുന്നു. പുതിയ നിർദേശം നടപ്പാക്കുന്നതോടെ കാലതാമസമില്ലാതെ പണം അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.