ദുബൈ: ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.എം.എ അന്തര്‍ദേശീയ സെമിനാര്‍ 'റെമഡിയം-4.0' സംഘടിപ്പിച്ചു. ത്വക്ക് രോഗങ്ങളുടെ പരിഹാരം ആയിരുന്നു പ്രധാന വിഷയം. ഉദര രോഗം സംബന്ധിച്ച ഗവേഷണ ഫലങ്ങളും അവതരിപ്പിച്ചു.ഡോ. അൽഫോൻസ് ഡീസൂസ അധ്യക്ഷത വഹിച്ചു. കോണ്‍സുല്‍ ഓഫീസര്‍ കാളിമുത്തു ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഖല്‍ഫാന്‍ സായീദ് അല്‍ ഗിന്തി മുഖ്യാതിഥി ആയിരുന്നു. വ്യവസായി മുകേഷ് ബത്രയെ ആദരിച്ചു. അമാനാ, ഡോ. സൈഫുള്ള ആദംജി, ഡോ. കാമില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ചു.
പ്രൊഫ: മന്‍സൂര്‍ അലി, ഡോ. ധന്‍രാജ് കെ റാണാ, ഡോ. സപ്തര്‍ഷി ബാനര്‍ജി, ഡോ. ദീപക് ശര്‍മ്മ, ഡോ. സീതാലക്ഷ്മി എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി.കെ. സുബൈര്‍, ഡോ. എ. ഷാജഹാന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഡോ. ആബിദ് പത്രാധിപരായ 'ഇംപ്രിന്‍റ് 2.0' എന്ന സ്മരണിക അഖിലേന്ത്യ അധ്യക്ഷന്‍ ഡോ. റോഷന്‍ പിന്‍റോ പ്രകാശനം ചെയ്തു. ഡോ. റ്റിറ്റി ഡാനിയേല്‍, ഡോ. രാജന്‍ വര്‍ഗീസ്, ഡോ. ഇഹാബ്, ഡോ. എം.എച്ച്. ഫൈസല്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. അഖിലേന്ത്യാ സെക്രട്ടറി ഡോ. സുരേഷ്കുമാര്‍, ഡോ. ഷാ അലി, ഡോ. റോസീനാ ബീഗം, ഡോ. എൽ. ശ്രീലേഖ, ഡോ. റാഷിണി വിജേത് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. നീതു നിക്കോളാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.