ദുബൈ: ദുബൈയിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലിെൻറ (ഐ.ബി.പി.സി) രക്ഷാധികാരികളായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്നയെയും ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയെയും നിയമിച്ചു.
ഇവർക്കു പുറമെ നാല് പുതിയ ഗവർണർമാരെയും നിയമിച്ചു. നിലവിലെ ഗവർണർമാരുടെ കാലാവധി മൂന്ന് വർഷം കൂടി നീട്ടി നൽകാനും തീരുമാനിച്ചു. മലയാളി സംരംഭകരായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ നിലവിലെ ഗവർണർമാരാണ്.സിദ്ധാർഥ് ബാലചന്ദ്രൻ, സുരേന്ദർ സിങ് ഖണ്ഡാരി, പരസ് ഷദദ്പുരി, സുനിൽ സിൻഹ എന്നിവരാണ് പുതിയ ഗവർണർമാർ.ഇന്ത്യയും യു.എ.ഇയും തമ്മിൽ വാണിജ്യ-വ്യവസായ രംഗത്ത് മികച്ച സഹകരണമാണെന്നും ഇന്ത്യൻ വ്യവസായ മേഖലയിലെ കുതിപ്പ് യു.എ.ഇക്കും ഗുണം ചെയ്യുമെന്നും അഹ്മദ് അൽ ബന്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.