ദുബൈ: മണലൂർ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഷാർജയിലെ വ്യവസായ മേഖലയായ സജയിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. സജയിലെ ഇല്യാസ് മസ്ജിദിലാണ് ഇഫ്താർ ഒരുക്കിയത്. നേരത്തെ ഡി.ഐ.പി അൽസലാം മസ്ജിദിലും തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തിരുന്നു. രണ്ടായിരത്തോളം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ ആർ.വി.എം മുസ്തഫ, മുഹമ്മദ് അക്ബർ, ജില്ല സെക്രട്ടറി ജംഷീർ പാടൂർ, മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ ഷാജഹാൻ കോവത്ത്, ഷാജഹാൻ ജാസി, മുഹമ്മദ് അർഷാദ് തിരുനല്ലൂർ, റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, അഫ്സൽ ചൊവ്വല്ലൂർ, അസീസ് വെന്മേനാട്, ജാബിർ മജീദ്, സഫീർ മാനാത്ത്, ഇംതിയാസ് പാവറട്ടി, ഫായിസ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.