ദുബൈ: ഐ.ഐ.ടി ജെ.ഇ. ഇ (അഡ്വാൻസ്ഡ്) പരീക്ഷയിൽ ഗൾഫ് മേഖലയിൽ അശ്വിൻ പ്രശാന്തിന് ഉന്നതവിജയം.
കണ്ണൂർ പെരളം സ്വദേശിയായ അശ്വിൻ അഖിലേന്ത്യാതലത്തിൽ 409ാം റാങ്കാണ് നേടിയത്. നേരത്തെ ജി.ഇ.ഇ പരീക്ഷയിൽ ഇന്ത്യക്ക് പുറത്തുള്ള കുട്ടികളിൽ ഒന്നാം റാങ്ക് നേടിയിരുന്നു.
ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയാണ്. ബർദുബൈ ആസ്റ്റർ ആശുപത്രിയിലെ ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. കെ. പ്രശാന്തിെൻറയും കോഴിക്കോട് മെഡിക്കൽ കോളജിലെ പാത്തോളജിസ്റ്റ് ഡോ. സജിതയുടെയും മകനാണ്. ദുബൈയിൽ നടന്ന നാഷനൽ ഒളിമ്പ്യാഡ് രണ്ടാം സ്ഥാനം അശ്വിൻ നേടിയിരുന്നു. സഹോദരി അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.