അബൂദബി: അവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ അബൂദബി എമിറേറ്റിൽ ക്ലാസ് മുറിയിലെത്തിയത് 3,88,571 വിദ്യാർഥികൾ. വിദ്യാഭ്യാസവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
455 സർക്കാർ സ്കൂളുകളടക്കം ക്ലാസ് മുറികളിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ച 16,383 ക്ലാസ് മുറികൾ സജ്ജമായിരുന്നു. 28,681 അധ്യാപകരുടെ മേൽനോട്ടത്തിലാണ് അബൂദബിയിൽ ക്ലാസ് പഠനം പുരോഗമിക്കുന്നത്. അബൂദബിയിൽ പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആയ വിദ്യാർഥികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ആദ്യമാസം 14 ദിവസം കൂടുമ്പോൾ വീണ്ടും പരിശോധന വേണം. പിന്നീട് വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് ആഴ്ചതോറും പരിശോധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.