അബൂദബി: യങ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന് (വൈ.എം.സി.എ) അബൂദബിയുടെ 2024-2025 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും 180ാമത് സ്ഥാപക ദിനാചരണവും മലങ്കര മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ ഉദ്ഘാടനം ചെയ്തു.
പത്ത്, 12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവാര്‍ഡുകളും പരിപാടിയില്‍ വിതരണം ചെയ്തു. യങ്ങസ്റ്റ് സി.ഇ.ഒ, മാസ്റ്റര്‍ ജെയ്ഡന്‍, മിസ് ടീന്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ കെസിയ മെജോ എന്നിവരെയും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വനിതകളെയും ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ബോര്‍ഡ് അംഗങ്ങളായ അലന് ജോര്‍ജ് വർഗീസ്, വര്‍ഗീസ് മാത്യു, ജോസ് ടി. തരകന്, വര്‍ഗീസ് ജേക്കബ്, ബിജു ജോണ്‍, ജാക്ക്സണ് മാത്യു, പ്രിയ പ്രിന്‍സ്, ബിജോ വര്‍ഗീസ്, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നല്കി.
പ്രസിഡന്റ് നൈനാന് തോമസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ എം. പോള്‍, ജിജോ സി. ഡാനിയേല്‍, ഫാ. റ്റിജു വര്‍ഗീസ് പൊന്‍പള്ളി, ബിജു കുഞ്ഞുമോന്, ഫാ. മാത്യു ജോണ്‍, രക്ഷാധികാരി ബിജു പാപ്പച്ചന്, സെക്രട്ടറി സന്ദീപ് ജോര്‍ജ്, ട്രഷറര്‍ സാമുവേല്‍ സഖറിയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.