ദുബൈ: ഇൻകാസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി 'സ്നേഹസംഗമം 2021' നടത്തി. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് നദീർ കാപ്പാട് ഉദ്ഘാടനം ചെയ്തു.
ഇൻകാസ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് തസ്ലീം കരീം അധ്യക്ഷത വഹിച്ചു. ഇൻകാസ് ഗ്ലോബൽ കമ്മിറ്റി കൺവീനർ അഡ്വ. ഹാഷിക്ക്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ, ടി.എ. രവീന്ദ്രൻ, സ്റ്റേറ്റ് സെക്രട്ടറി ബി.എ. നാസർ എന്നിവർ സംസാരിച്ചു.
മുഖ്യ പ്രഭാഷകൻ ദുബൈ ഇൻകാസ് തൃശൂർ ജില്ല പ്രസിഡൻറ് ബി. പവിത്രൻ സംസാരിച്ചു. മുഖ്യാതിഥിയായി തൃശൂർ ജില്ല പഞ്ചായത്ത് മെംബർ മുഹമ്മദ് ഗസാലി പങ്കെടുത്തു.
പ്രോഗ്രാം കൺവീനർമാരായ നജീബ് ജലീൽ, നസീർ അബൂബക്കർ എന്നിവർ സംഗമം നിയന്ത്രിച്ചു.
സെക്രട്ടറി രാജാറാം സ്വാഗതവും ട്രഷറർ സലാം തിരുനെല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.