ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷെൻറ നേതൃത്വത്തിൽ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. രാജകുടുംബാംഗങ്ങളടക്കമുള്ള അറബ് പ്രമുഖർ പങ്കെടുത്തു. 50 കിലോ തൂക്കം വരുന്ന കേക്ക്, രാജകുടുംബാംഗം ശൈഖ് റാശിദ് ബിൻ അഹമ്മദ് അൽ മുഅല്ലയും പ്രസിഡൻറ് സജാദ് നാട്ടികയും ചേർന്ന് മുറിച്ചു.
പഞ്ചവാദ്യം ആഘോഷത്തിന് പകിട്ടേകി. ആസിഫ് കാപ്പാട് നയിച്ച ഗാനമേളയടക്കം കലാപരിപാടികൾ അരങ്ങേറി. 1971 മുതൽ 50 വർഷത്തെ ഇമാറാത്തിെൻറ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവുമുണ്ടായിരുന്നു.
ഇന്ത്യൻ കോൺസുൽ (പാസ്പോർട്ട്) ആഷിഷ് ദബാസ് മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷനൂജ് നമ്പ്യാർ സ്വാഗതം പറഞ്ഞു. ഉമ്മുൽ ഖുവൈനിലെ വിവിധ സര്ക്കാര് വിഭാഗങ്ങളിലെ മേധാവികളായ സുൽത്താൻ റാശിദ് അൽ ഖർജി, മുഹമ്മദ് ഉമർ അൽ ഖർജി, നാസർ സുൽത്താൻ, ഡോ. ജാസിം, ഉബൈദ് സാലം, മറിയം നാസർ, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ്, അസോസിയേഷൻ മുൻ പ്രസിഡൻറ് സി.എം. ബഷീർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സോഫിയ സിങ് തുടങ്ങിയവർ പങ്കെടുത്തു. രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, വാക്സിനേഷൻ ഡ്രൈവ്, പൈതൃക യാത്ര, നാടകം, ഫിലിം ഫെസ്റ്റിവൽ, കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ്, വൃക്ഷത്തൈ നടീൽ അടക്കം വിവിധ പരിപാടികൾ വരും ദിനങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.