ദുബൈ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് മടങ്ങിയ ഇന്ത്യക്കാരനായ ബിസിനസുകാരൻ ദുബൈയിൽ കവർച്ചക്കിരയായി. സംഭവത്തിൽ എട്ടു ഇത്യോപക്കാരെ പിടികൂടി കവർച്ചക്കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി. അൽ ഖിസൈസ് പ്രദേശത്താണ് സംഭവം. 69കാരനായ ബിസിനസുകാരൻ ബാങ്കിൽ നിന്ന് 1,90,000 ദിർഹം പിൻവലിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഇത്രയും പണം പിൻവലിച്ചത്. ബാങ്കിൽനിന്ന് കാറിലേക്ക് നടക്കുന്നതിനിടെയാണ് സംഘം കവർച്ച നടത്തിയത്. മുഖത്തും നെഞ്ചിലും മർദിച്ച് തള്ളിയിട്ട ശേഷമാണ് പണം തട്ടിയെടുത്തത്. ഈസമയം പട്രോളിങ് നടത്തുന്ന പൊലീസ് ഇത് കാണുകയും കാറിൽ രക്ഷപ്പെട്ട കവർച്ചസംഘത്തെ പിന്തുടരുകയും ചെയ്തു. പക്ഷേ, സംഘം രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സംഭവത്തിനുശേഷം സമാനമായ കവർച്ചക്ക് ശ്രമിക്കുന്നതിനിടെ സി.സി.ടി.വിയിൽ ഇവരെ തിരിച്ചറിഞ്ഞാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. സംഘം കവർന്ന പണം മറ്റൊരാളെ ഏൽപിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ അടുത്തമാസം ആറിന് കോടതി വിധിപറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.