ഗ്ലോബൽ ഇന്ത്യൻ സ്കൂൾ അജ്‌മാനില്‍ ശാസ്ത്രമേള

അ​ജ്മാ​ന്‍: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ജ്‌​മാ​നി​ല്‍ ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ധ​ന്‍, വ്യാ​ഴം തീ​യ​തി​ക​ളി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ശാ​സ്ത്ര​മേ​ള. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും 15 സ്കൂ​ളു​ക​ൾ ഈ ​ശാ​സ്ത്ര​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ 9,10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് ജീ​വ​ശാ​സ്ത്ര​വും ര​ണ്ടാം​വി​ഭാ​ഗ​ത്തി​ല്‍ 11, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്ക് ബ​ഹി​രാ​കാ​ശ ഭൗ​തി​ക​ശാ​സ്ത്ര​വു​മാ​ണ് മ​ത്സ​ര​വി​ഷ​യം.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​തോ​ടൊ​പ്പം ഒ​രു പ്ര​ദ​ർ​ശ​ന​വും ന​ട​ത്തു​ന്നു​ണ്ട്. യു.​എ.​ഇ, ഇ​സ്‍ലാ​മി​ക സം​സ്കാ​രം, ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഒ​രു ല​ഘു പു​ന​രാ​വി​ഷ്ക​ര​ണം, ശാ​സ്ത്രം, ബാ​ങ്കി​ങ് മേ​ഖ​ല, ഇ-​കോ​മേ​ഴ്‌​സ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Indian School Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.