അബൂദബി: യു.എ.ഇ മീഡിയ ഹബിന്റെ ഇൻഡോ-അറബ് ഇന്റർനാഷനൽ എക്സലൻസ് അവാർഡിന് എം.കെ. സജീവ് അർഹനായി. ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിലാണ് അവാർഡ്.
തത്തപ്പിള്ളി സ്വദേശിയായ മാനടിയിൽ സജീവ് അബൂദബി കേന്ദ്രമായി പ്രവർത്തിക്കുന്ന എവർ സേഫ് ഫയർ ആൻഡ് സേഫ്റ്റി കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. 32 വർഷമായി ഫയർ ആൻഡ് സേഫ്റ്റി രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സജീവിനെ യു.എ.ഇയുടെ വ്യാവസായിക മുന്നേറ്റത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകിവരുന്ന മാതൃകാപരമായ സേവനം മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്.
ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമ രംഗം, വ്യവസായ മേഖല, സിനിമ തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കും അവാർഡുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി മന്ത്രി രാംദാസ് അത്താവാലെ അവാർഡ് സമ്മാനിച്ചു. ഡോ. ഫഹദ് മെർഹബി, ഡോ. ബു അബ്ദുല്ല എന്നിവർ ചേർന്ന് പ്രശംസാപത്രം കൈമാറി. സേവനം യു.എ.ഇ പ്രസിഡന്റ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.