ദുബൈ: അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ദുബൈ വിമാനത്താവളം ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്ട് കൗൺസിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കും യാത്രവിലക്കുകൾക്കുമിടയിലാണ് ദുബൈ വീണ്ടും ഒന്നാമതെത്തിയത്.
കഴിഞ്ഞ വർഷം 2.58 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ആംസ്റ്റർഡാം വിമാനത്താവളം വഴി 2.08 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്. രണ്ടാം സ്ഥാനക്കാരേക്കാൾ 50 ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വഴി സഞ്ചരിച്ചു. കോവിഡ് മൂലം കഴിഞ്ഞ വർഷം വിമാന സർവിസുകൾ വെട്ടിച്ചുരുക്കിയിരുന്നു. വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കായി ആദ്യം തുറന്നുകൊടുത്ത വിമാനത്താവളങ്ങളിൽ ഒന്ന് ദുബൈ ആയിരുന്നു.
2019ൽ മൂന്നാം സ്ഥാനത്തായിരുന്ന ആംസ്റ്റർഡാം കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തേക്കെത്തി. അതേസമയം, കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലണ്ടൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരിസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബൂൾ, ദോഹ, ഇൻജിയോൺ, സിംഗപ്പൂർ, മഡ്രിഡ് എന്നിവരാണ് ആദ്യ പത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.