അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബി സംഘടിപ്പിക്കുന്ന ‘ഇശൽ ഓണം 2024’ നവംബർ 17 ഞായറാഴ്ച ഉച്ചക്ക് മൂന്നുമുതൽ കേരള സോഷ്യൽ സെന്ററിൽ നടക്കും. മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങിയ വർണാഭമായ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നടൻ സെൻതിൽ കൃഷ്ണകുമാർ മുഖ്യാതിഥിയാവും. മെഗാ മ്യൂസിക്കൽ ഇവന്റിൽ ഇൻസ്റ്റഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുക്കും. മിസിസ് മാത്യൂസ് നയിക്കുന്ന ഫാഷൻ ഷോയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനർക്കുള്ള രണ്ടുലക്ഷം രൂപ ധനസഹായവും കൈമാറും.
സാമൂഹ്യ, സാംസ്കാരിക, വാണിജ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ബിസിനസ് എക്സലൻസ് അവാർഡ് നൽകും. അബൂദബി കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫിസർ ആയിഷ അലി അൽ ഷഹീ പങ്കെടുക്കും.
ഇശൽ ബാൻഡ് അബൂദബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോഓഡിനേറ്റർ ഇക്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൽ അസിസ്, നിഷാൻ അബ്ദുൽ അസിസ്, എബി യഹിയ, അബ്ദുൽ സലിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.