ദുബൈ: ഇറ്റാലിയൻ പൊലീസ് മേധാവിയും പബ്ലിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറുമായ പെർഫെക്ട് വിട്ടോറിയോ പിസാനിയും ദുബൈ പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും കൂടിക്കാഴ്ച നടത്തി. പോലീസ്, സുരക്ഷ, സംഘടിത കുറ്റകൃത്യങ്ങൾ തടയൽ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടത്തി. സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അതിനിടെ, സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിനുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളെ ഇറ്റാലിയൻ പൊലീസ് മേധാവി അഭിനന്ദിച്ചു. അന്താരാഷ്ട്ര പൊലീസ് ഏജൻസികളുമായുള്ള ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത ലഫ്. ജനറൽ അൽ മർറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.