ദുബൈ: ജോലി സാധ്യതകൾ കുറയുന്നില്ലെന്നും ദിവസവും ഇത് വർധിക്കുകയാണെന്നും ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ. എജുകഫേയുടെ ആദ്യ ദിനം 'ഫ്യൂചറിസ്റ്റിക് ജോബ്'എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസവും തൊഴിൽ നഷ്ടം ഉണ്ടാകുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഒരു തൊഴിൽ ഇല്ലാതാവുേമ്പാൾ പുതിയതായി നാലു തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നു. ഭാവികാലം ആവശ്യപ്പെടുന്ന 10 ജോലികളെ കുറിച്ചും അദ്ദേഹം വിശദമാക്കി. ൈഫ്ലയിങ് കാർ, വെർച്വൽ റിയാലിറ്റി മാനേജർ, സൈബർ സിറ്റി അനാലിസ്റ്റ്, ജനിറ്റിക് എൻജിനീയറിങ്, ഫിറ്റ്നസ് കമിറ്റ്മെൻറ് കൗൺസലർ, േബ്ലാക്ചെയിൻ സ്പെഷലിസ്റ്റ്, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് ബിസിനസ് െഡവലപ്മെൻറ് മാനേജർ തുടങ്ങിയ ജോലിയുടെ സാധ്യതകളെ കുറിച്ച് അദ്ദേഹം ഉദാഹരണം സഹിതം വിവരിച്ചു. ഈ ജോലികൾ നേടാൻ എന്തൊക്കെ പഠിക്കണമെന്നും സൗകര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ മേഖലയിൽ മാത്രമല്ല, ജീവിതത്തിലും ആധുനിക സാങ്കേതിക വിദ്യകൾ ഒഴിവാക്കാൻ കഴിയില്ല. അകലെയുള്ള സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായെല്ലാം നേരിൽകാണുന്നതുപോലെ സംസാരിക്കാൻ കഴിയുന്ന കാലമാണ് വരാനിരിക്കുന്നത്. ഇവിടെയെല്ലാം വൻ ശമ്പളം ലഭിക്കുന്ന ജോലിസാധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.