ദുബൈ: രോഗക്കിടക്കിയിൽ വേദന തിന്നുേമ്പാൾ അവരുടെ മനസും കണ്ണുകളും ഏറെ കൊതിച്ചിരുന്ന, നടക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്ന ഒരാഗ്രഹമാണ് കഴിഞ്ഞ ദിവസം സാധ്യമായത്. 28 അർബുദ രോഗികളും സുഖം പ്രാപിച്ച നാലുപേരുമുൾപ്പെടുന്ന സംഘം മക്കയും മദീനയും സന്ദർശിച്ച് ഉംറ നിർവഹിച്ചു. ദൈവത്തിനു സ്തുതി, ദുബൈ ഒൗഖാഫിനും എഫ്.ഒ.സി.പിക്കും നന്ദി.
കാൻസർ രോഗികൾക്ക് മാനസിക-സാമ്പത്തിക പിന്തുണ ഒരുക്കുന്ന ഫ്രണ്ട്സ് ഒഫ് കാൻസർ പേഷ്യൻറ്സ് എന്ന കൂട്ടായ്മ വൈകാരിക ഉണർവും ആത്മവിശ്വാസവും പകരുന്നതിനാണ് ഇൗ യാത്രക്ക് അവസരമൊരുക്കിയത്. സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി ഒൗഖാഫ് ആണ് യാത്രയുടെ ചിലവ് പൂർണമായി വഹിച്ചത്. തീർഥാടകരുടെ മരുന്ന്, ക്ഷേമം എന്നിവയും യാത്രാ രേഖകളുടെ സജ്ജീകരണവുമെല്ലാം എഫ്.ഒ.സി.പി നിർവഹിച്ചു. സംഘടനയുടെ എക്സിക്യൂട്ടിവ്മാരായ ഹോറിയ അഹ്മദ്, ഹാമിദ് അൽ ഹമീദ്, ബദർ അൽ ജുെഎദി, ദിന അബ്ദു സലാം സലീം എന്നിവരാണ് നേതൃത്വം നൽകിയത്.
രോഗബാധിതരുടെ ആത്മവിശ്വാസവും മനകരുത്തും വർധിക്കുന്നതിന് ആത്മീയ യാത്ര അവസരമൊരുക്കുമെന്ന പ്രതീക്ഷ എഫ്.ഒ.സി.പി മാനേജർ അമിൽ അൽ മാസ്മി പങ്കുവെച്ചു. ജീവിതത്തിലെ മറക്കാനാവാത്ത ആനന്ദമാണ് ഇൗ യാത്ര സമ്മാനിച്ചതെന്ന് രോഗമുക്തി നേടിയ സംഘാംഗം അഫാഫ് അഫിഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.