ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ വാർഷിക സമ്മേളനം ഓൺലൈനായി ചേർന്നു. സാമൂഹിക– സാംസ്കാരിക പ്രവർത്തകൻ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സുജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ലെനിൻ ജി. കുഴിവേലിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ സ്വാഗതം ആശംസിച്ചു. ലോക കേരളസഭ അംഗവും കൈരളി രക്ഷാധികാരിയും ആയിട്ടുള്ള സൈമൺ സാമുവേൽ, ഫ്രൻഡ്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ വൈസ് പ്രസിഡൻറ് റൂഷ് മെഹർ, സഹ രക്ഷാധികാരികളായ സുകുമാരൻ, എം.എ. റഷീദ്, വനിതാ കൺവീനർ ബിജി സുരേഷ് എന്നിവർ ആശംസയറിയിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ പ്രവർത്തന റിപ്പോർട്ടും ജോ. ട്രഷറർ അബ്ദുൽ ഖാദർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സുജിത്ത്, സുകുമാരൻ, ഷജ്‌റത്ത് ഹർഷൽ, അബ്ദുല്ല എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു. 25 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ലെനിൻ ജി. കുഴിവേലിൽ (പ്രസിഡൻറ്), ബൈജു രാഘവൻ, ഷജ്‌റത്ത് ഹർഷൽ എന്നിവരെ വൈസ് പ്രസിഡൻറുമാരായും അബ്ദുൽ ഖാദർ എടയൂർ (സെക്രട്ടറി), വിൽസൺ പട്ടാഴി, പ്രമോദ് എന്നിവരെ ജോ. സെക്രട്ടറിമാരായും സുധീർ തെക്കേക്കര (ട്രഷറർ), സതീഷ് ഓമല്ലൂർ (ജോ. ട്രഷറർ), നിയാസ് (സ്പോർട്സ് കൺവീനർ), സുമന്ദ്രൻ (കൾച്ചറൽ കൺവീനർ), അബ്ദുല്ല (കൾച്ചറൽ ജോ. കൺവീനർ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.