കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍(38) ആണ് മരിച്ചത്. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അബൂദബി മഫ്‌റഖ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. പിതാവ്: അബ്ദുല്ല പാലോറ. മാതാവ്: ഐസൂട്ടി ചുള്ളിയാന്‍. ഭാര്യ: ഷഹാന ഷെറിന്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്.

Tags:    
News Summary - Kannur native died in Abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.