മുഹമ്മദ്

കണ്ണൂർ സ്വദേശി വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ

ഷാർജ: ഷാർജയിലെ പ്രധാന കച്ചവട സ്ഥാപനത്തി​െൻറ പാർക്കിങ്ങിൽ കാറിനുള്ളിൽ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി വട്ടപ്പൊയിൽ സ്വദേശി കണിയാൻ വളപ്പിൽ മുഹമ്മദാണ്​ (59) മരിച്ചത്​. കാറി​െൻറ എൻജിൻ ഓഫാക്കിയിരുന്നില്ല. ചൊവ്വാഴ്ച പകലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്​. തിങ്കളാഴ്ച വൈകീട്ടുമുതൽ മുഹമ്മദിനെ കാണാതായതായി പരാതി ഉയരുകയും ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

30 വർഷമായി പ്രവാസജീവിതം നയിക്കുന്ന മുഹമ്മദ് ഡ്രൈവറായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: മുഷറഫ്, മുഹ്‌സിൻ, മുഹാസിർ, മുഫീദ്, മർവ, മുസ്ഹാസ്. മാതാവ്​: പരേതയായ കുഞ്ഞാമിന. സഹോദരങ്ങൾ: അബ്​ദുറസാഖ്, അബ്​ദുൽ മജീദ്, മൊയ്തു, ഷംസുദ്ദീൻ, ഷൗക്കത്തലി, റുഖിയ, ജമീല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.