ദുബൈ: കേരള എക്സ്പ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന കെഫാ ചാമ്പ്യൻസ് ലീഗ് കെ.സി.എൽ സീസൺ -4 സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളിൽനിന്നുള്ള 27 ടീമുകളെ ദുബൈ, അബൂദബി എന്നീ രണ്ടു മേഖലകളാക്കി തിരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.
നവംബർ അവസാന വാരമായിരിക്കും ഫൈനൽ. ഇതോടൊപ്പം നടക്കുന്ന കെഫാ മാസ്റ്റേഴ്സ് ലീഗിൽ എട്ട് ടീമുകൾ പങ്കെടുക്കും. മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഫിക്സ്ചറിങ് ചടങ്ങ് സെപ്റ്റംബർ ഒന്നിനു വൈകീട്ട് ദുബൈ ഖിസൈസിലെ അറക്കൽ പാലസ് റസ്റ്റാറന്റിൽ നടക്കും.
ഈ സീസണിൽ കെഫാ ടീമുകൾക്കും മാനേജേഴ്സിനും കുടുംബാംഗങ്ങൾക്കുമായി ആസ്റ്റർ ഹോസ്പിറ്റലുമായി ചേർന്ന് കെഫാ നടപ്പിലാക്കുന്ന കെഫാ - ആസ്റ്റർ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനവും അന്നേ ദിവസം നടക്കുമെന്നും കെഫാ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.