ദുബൈ: രണ്ടു മാസക്കാലമായി 27 പ്രഗല്ഭ ടീമുകളുടെ പങ്കാളിത്തത്തിൽ നടന്നുവന്ന ഫ്രാൻഗൾഫ് ആജൽ കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ ഫോർ സമാപിച്ചു. നവംബർ 17ന് ഖിസൈസിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കെ ഫോർ കട്ടൺ മാഞ്ചസ്റ്റർ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ബിൻ മൂസാ ഗ്രൂപ് ദേര എഫ്.സി ചാമ്പ്യൻമാരായി.
യുനൈറ്റഡ് കാലിക്കറ്റ് എൽ. സെവൻ എഫ്.സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതോടൊപ്പം നടന്ന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ യുനൈറ്റഡ് എഫ്.സി കാലിക്കറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് അൽ ബർഷ ടൈപ്പിങ് ഷാർജ ജേതാക്കളായി. സമാപന ചടങ്ങിൽ കെഫാ ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ സ്വാഗത പറഞ്ഞു. കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ച ചടങ്ങ് യു.എ.ഇ പ്രധാനമന്ത്രിയുടെ ഓഫിസിലെ ചീഫ് ഓഫ് ഗവൺമെന്റ് സർവിസസ്, മുഹമ്മദ് ബിൻ താലിയ ഉദ്ഘാടനം നിർവഹിച്ചു.
സിറാജുദ്ദീൻ, അഡ്വ. ഈസാ അനീസ്, റഫീക്ക് ആർക്കേ, എം.സി. അൻവർ സാദത്ത്, സിറാജുദ്ദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ഓൾ ഇന്ത്യ അത്ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. അൻവർ അമീൻ, ഗോപകുമാർ മേനോൻ, ഷാജി തുടങ്ങിയവർ സമ്മാനവിതരണം നടത്തി. സഞ്ജയ് ലാൽ, അബ്ദുൽ ഷുക്കൂർ, മുഹമ്മദ് അനീസ് എന്നിവർ ടൂർണമെന്റിലെ താരങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.