ദുബൈ: പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി യു.എ.ഇയിലെ ഫുട്ബാൾ ക്ലബുകളുമായുള്ള മാച്ചുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീം ആഗസ്റ്റ് 17ന് ദുബൈയിലെത്തും. 'ഹബീബി, ഞങ്ങൾ ദുബൈക്ക് വരുന്നു...'എന്ന കാപ്ഷനോടെ കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചു. ആഗസ്റ്റ് 20ന് ഊദ് മേത്തയിലെ സ്റ്റേഡിയത്തിൽ അൽ നാസർ ഫുട്ബാൾ ക്ലബുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 25ന് ദിബ്ബ ഫുട്ബാൾ ക്ലബുമായും 28ന് ഹത്ത ഫുട്ബാൾ ക്ലബുമായും ബ്ലാസ്റ്റേഴ്സ് മത്സരിക്കും. 29ന് ടീം മടങ്ങും എല്ലാ മത്സരങ്ങൾക്കും പ്രവേശനത്തിന് ടിക്കറ്റ് വേണം.
യു.എ.ഇയിലെ അഞ്ച് ഫുട്ബാൾ ക്ലബുകളുമായുള്ള മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. എന്നാൽ, യു.എ.ഇ സെക്കൻഡ് ഡിവിഷൻ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നതിനാൽ കൂടുതൽ ടീമുകളുടെ പങ്കാളിത്തം തീരുമാനമായിട്ടില്ല. അജ്മാൻ ഫുട്ബാൾ ക്ലബുമായി മത്സരിക്കുന്നത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ മഞ്ഞപ്പടയുടെ ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.