Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള...

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ 17ന്​ ​ യു.​എ.​ഇ​യി​ൽ

text_fields
bookmark_border
കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ 17ന്​ ​ യു.​എ.​ഇ​യി​ൽ
cancel
camera_alt

പ്രീ-​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​ത്​ അ​റി​യി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റ​ർ

Listen to this Article

ദു​ബൈ: പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​മാ​യു​ള്ള മാ​ച്ചു​ക​ൾ​ക്ക്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീം ​ആ​ഗ​സ്റ്റ്​ 17ന്​ ​ദു​ബൈ​യി​ലെ​ത്തും. 'ഹ​ബീ​ബി, ഞ​ങ്ങ​ൾ ദു​ബൈ​ക്ക്​ വ​രു​ന്നു...'​എ​ന്ന കാ​പ്​​ഷ​നോ​ടെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. ആ​ഗ​സ്റ്റ്​ 20ന്​ ​ഊ​ദ്​ മേ​ത്ത​യി​ലെ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ നാ​സ​ർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. 25ന്​ ​ദി​ബ്ബ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യും 28ന്​ ​ഹ​ത്ത ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യും ബ്ലാ​​സ്​​റ്റേ​ഴ്​​സ്​ മ​ത്സ​രി​ക്കും. 29ന്​ ടീം മടങ്ങും എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ്​ വേ​ണം.

യു.​എ.​ഇ​യി​ലെ അ​ഞ്ച്​ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ, യു.​എ.​ഇ സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​ൻ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​ജ്​​മാ​ൻ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ വ​ര​വ്​ ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ലെ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​രാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersUAEAugust 17
News Summary - Kerala Blasters in UAE on August 17
Next Story