ഷാർജ: 2023ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് നേടി ഖോർഫക്കാൻ നഗരം. ടൂറിസ്റ്റ് മീഡിയ ഫോർ ടൂറിസ്റ്റ് യൂനിയനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കടുത്ത മത്സരത്തിൽ പല അറബ് നഗരങ്ങളേയും പിന്നിലാക്കിയാണ് ഖോർഫക്കാൻ മികച്ച അറബ് നഗരത്തിനുള്ള അവാർഡ് നേടിയത്.
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ വ്യാപാര മേളകളിലൊന്നായ ജർമനിയിലെ ഐ.ടി.ബി ബെർലിൻ പ്രവർത്തനങ്ങളുടെ ഭാഗമായ അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രകൃതിസൗന്ദര്യം, വൈവിധ്യം, ഉയരമുള്ള പർവതങ്ങൾ, ആകർഷകമായ കടൽതീരം, മനോഹരമായ താഴ്വരകൾ തുടങ്ങിയ ആകർഷണങ്ങളാണ് അവാർഡിന് അർഹമാക്കിയത്.
അതോടൊപ്പം ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസി അൽ മുസല്ലമിന് അറബ് പൈതൃക വ്യക്തിത്വ പദവിയും ലഭിച്ചു. കൂടുതൽ വിനോദ സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിന് ഈ പുരസ്കാരം പ്രചോദനമാണെന്ന് അൽ മുസല്ലം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.