ദുബൈ: സർവിസ് നിർത്തലാക്കിയ ഗോ ഫസ്റ്റ് വിമാന കമ്പനി യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം തിരികെ നൽകണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ഗോ ഫസ്റ്റ് സര്‍വിസുകള്‍ നിര്‍ത്തിയതിനെതിരെ പരാതി വ്യാപകമാണ്. ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ ഏപ്രിലോടെ റദ്ദാക്കിയ ഗോ ഫസ്റ്റ് യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനമൊരുക്കുകയോ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുകയോ ചെയ്തിട്ടില്ല. താല്‍ക്കാലികമെന്ന വിശദീകരണത്തോടെടെയാണ് സര്‍വിസുകള്‍ റദ്ദാക്കിയത്.
എന്നാൽ, ഇത് വീണ്ടും അനിശ്ചിതമായി നീട്ടിയ സാഹചര്യത്തില്‍ ടിക്കറ്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ അടിയന്തര യാത്രക്കാര്‍ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യേണ്ട സാഹചര്യമാണ്. അവശേഷിക്കുന്ന വലിയ വിഭാഗം യാത്രക്കാരില്‍ പലരും ടിക്കറ്റ് തുകയെങ്കിലും തിരികെ ലഭിക്കാനായി ആരെ സമീപിക്കണമെന്നറിയാതെ വലയുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നതാണ് ഗോ ഫസ്റ്റ് വിമാനങ്ങളുടെ സര്‍വിസ് അവസാനിപ്പിക്കല്‍.
വിമാനക്കമ്പനിയുടെ ഓഫിസുകള്‍ തുറന്നുപ്രവര്ത്തിക്കാതിരിക്കുകയും ട്രാവല്‍ ഏജന്‍സികള്‍ കൈമലര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി സംഘം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവർക്ക് നിവേദനം നൽകി. ദുബൈ കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ വേങ്ങര, എൻ.കെ. ഇബ്രാഹിം, ഹസ്സൻ ചാലിൽ, കുവൈത്ത് കെ.എം.സി.സി ട്രഷറർ എം.ആർ. നാസർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.