ദുബൈ: കോവിഡ് കാലത്ത് സ്വജീവൻ പോലും നോക്കാതെ പ്രതിരോധ രംഗത്ത് പ്രവർത്തിച്ചവർക്ക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ആദരം. ഇവർക്ക് 'സന്മാൻ 2020'എന്ന പ്രോഗ്രാമിൽ ബ്രേവറി നോബിൾ അവാർഡ് നൽകിയാണ് ആദരിച്ചത്. കാസർകോട് ജില്ലയിൽ നിന്നുള്ള 150 പേർക്കാണ് പുരസ്കാരം നൽകിയത്.
ഭക്ഷണ വിതരണം, മരുന്ന് വിതരണം, സൗജന്യ ചികിത്സ, ടെലി മെഡിസിൻ സംവിധാനം, 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഹെൽപ് ഡെസ്ക്, ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് ഐസൊലേഷൻ സെൻററുകളുടെ സജ്ജീകരണം, ക്വാറൻറീൻ സംവിധാനം, മെഡിക്കൽ കൗൺസലിങ്, കോവിഡ് പരിശോധന തുടങ്ങിയവക്ക് പിന്നിൽ പ്രവർത്തിച്ചവരെയാണ് ആദരിച്ചത്.
ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി.ആർ. ഹനീഫ് അനുമോദന പ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി ഉപദേശ സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, വൈസ് ചെയർമാൻ യഹിയ തളങ്കര, കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി അൻവർ നഹ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, നിസാർ തളങ്കര, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, മുഹമ്മദലി പാറക്കടവ്, ഖാലിദ് തെരുവത്ത്, മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ദീൻ, അബ്ബാസ് കളനാട്, ഫൈസൽ മുഹ്സിൻ, ഷബീർ കീഴൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു. എജുഫോക്കസിന് നേതൃത്വം നൽകിയ സിജി ഇൻറർനാഷനൽ കരിയർ കോഒാഡിനേറ്റർ മുജീബുല്ല കളനാടിന് ജില്ല കമ്മിറ്റിയുടെ പ്രശംസ പത്രം ഡോ. പി.എ. ഇബ്രാഹിം ഹാജി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.