ദുബൈ: കെ.എം.സി.സി ദുബൈ കണ്ണൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ സ്പോർട്സ് ആൻഡ് വെൽനസ് വിങ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് കെ.എം.സി.എല്‍ ഒന്നാം സീസണിൽ ടീം മിക്സഡ്- 8 ടീം ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി സ്കൈലൈൻ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റില്‍ കെ.കെ.എസ്.സി കാഞ്ഞിരോടിനെയാണ് പരാജയപ്പെടുത്തിയത്.
കണ്ണൂർ മണ്ഡലത്തിലെ 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. വനിത വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.
കണ്ണൂർ കോർപറേഷന് മേയർ മുസ്ലിഹ് മഠത്തിൽ, മുസ്ലിം ലീഗ് കണ്ണൂർ ജില്ല ട്രഷറർ മഹമൂദ് കടവത്തൂർ, സെക്രട്ടറി മഹമൂദ് അള്ളാംകുളം, കെ.എം.സി.സി സംസ്ഥാന, ജില്ല ഭാരവാഹികളായ ഒ. മൊയ്ദു ചപ്പാരപ്പടവ്, എൻ.പി. ഉമ്മർ കുട്ടി, മുനീർ ഐക്കോടിച്ചി, കണ്ണൂർ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ അൻസാരി പയ്യാമ്പലം, ഷഹീബ് സാലിഹ്, അയാസ് തായത്ത്, ആഷിഖ് മുക്കണ്ണി, അർഷിൽ ആയിക്കര.
റിസാൽ മഠത്തിൽ, നിഹ്മത്തുല്ല അറക്കൽ, ടി.സി. നാസർ, മുഷ്താഖ് വാരം, തൻവീർ, ഷംഷാജ് പുറത്തീൽ, സി. റാഷിദ്, മഷൂദ് ചീനി, അസ്കർ സൗത്ത് ബസാർ, ഷാഫി കസാനക്കോട്ട, മുസ്തഫ ചേലോറ, ഷാനിബ് അമീർ, ഹാരിസ് കണ്ണൂർ ബ്രദേഴ്സ്, ഉംനാസ്, വനിത വിങ് ഭാരവാഹികളായ സഹദ റാഷിദ്, ഫർഹ അർഷിൽ, ഫംന ഷംഷാജ്, സഹ്റ സുബൈർ, സുഫൈജ ഷിജാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.