പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്ത ബൈ​റൂ​ത്ത്​ സ്​​ട്രീ​റ്റി​ലെ റോ​ഡ്

ബൈ​റൂ​ത്ത്​ സ്​​ട്രീ​റ്റി​ൽ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്തു

ദു​ബൈ: ബൈ​റൂ​ത്ത് സ്ട്രീ​റ്റി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്ത്​ ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ) ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തി.

അ​ല്‍ ന​ഹ്ദ ഇ​ന്‍റ​ര്‍സെ​ക്ഷ​ന്‍ മു​ത​ല്‍ അ​മ്മാ​ന്‍ സ്ട്രീ​റ്റ് വ​രെ​യാ​ണ് പു​തി​യ പാ​ത​യു​ള്ള​ത്. പ്ര​തി​ദി​നം വ​ര്‍ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​നും ഗ​താ​ഗ​ത സി​ഗ്‌​ന​ലു​ക​ളി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ബാ​ഗ്ദാ​ദ്, ബൈ​റൂ​ത്ത് സ്ട്രീ​റ്റു​ക​ളു​ടെ ഇ​ന്‍റ​ര്‍സെ​ക്ഷ​നി​ല്‍ ഒ​രു സ്റ്റോ​റേ​ജ് ലൈ​നും നി​ര്‍മി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ എ​യ​ര്‍പോ​ര്‍ട്ട് ട​ണ​ല്‍, ബാ​ഗ്ദാ​ദ് സ്ട്രീ​റ്റ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം കു​റ​യും. മു​ഹൈ​സി​ന, അ​ല്‍ ഖി​സൈ​സ്, അ​ല്‍ ത​വാ​ര്‍, അ​ല്‍ ഖി​സൈ​സ് വ്യ​വ​സാ​യ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്ക് പു​തി​യ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടും. ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ബൈ​റൂ​ത്ത്​ സ്ട്രീ​റ്റി​ന്‍റെ വാ​ഹ​ന​ശേ​ഷി മ​ണി​ക്കൂ​റി​ല്‍ 4500ല്‍നി​ന്ന് 6000 ആ​യി ഉ​യ​ര്‍ന്നു.

അ​തോ​ടൊ​പ്പം വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ അ​ല്‍ ന​ഹ്ദ സ്ട്രീ​റ്റി​ല്‍നി​ന്ന് അ​മ്മാ​ന്‍ സ്ട്രീ​റ്റ് വ​രെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ര​ക്ക് 30 ശ​ത​മാ​ന​വും യാ​ത്രാ​സ​മ​യം 28 മി​നു​ട്ടി​ല്‍നി​ന്ന് 12 മി​നു​ട്ടാ​യും കു​റ​ഞ്ഞു. ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള 72ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ ഗ​താ​ഗ​ത മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ആ​ര്‍.​ടി.​എ ന​ട​ത്തു​ന്ന​ത്. വി​ശ​ദ​മാ​യ ഗ​താ​ഗ​ത പ​ഠ​ന​ങ്ങ​ളു​ടെ​യും പൊ​തു​നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ടീ​മി​ന്‍റെ സ്ഥ​ല സ​ന്ദ​ര്‍ശ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ന​ഗ​ര​ത്തി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന താ​മ​സ​ക്കാ​ര്‍ക്ക് മി​ക​ച്ച ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കി ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നു​മു​ള്ള മി​ക​ച്ച ന​ഗ​ര​മാ​ക്കി എ​മി​റേ​റ്റി​നെ മാ​റ്റാ​നു​മാ​ണ് ആ​ര്‍.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - New way added to Beirut Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.