ഷാർജ: പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം ഭാവി ഇന്ത്യൻ രാഷ്ട്രീയത്തിന് വലിയ രീതിയിൽ മുതൽക്കൂട്ടായി മാറുമെന്ന് മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി. ബൽറാം. പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജയുടെ 43ാം വാർഷികാഘോഷം ‘പ്രിയ ഓണം’ പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കഗാന്ധിയുടെ പാർലമെന്റ് പ്രവേശനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങൾ മാറി മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് എ.വി. കുമാരൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജന. സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, മാനേജിങ് കമ്മിറ്റി അംഗം എ.വി. മധു, ഷാന്റി തോമസ് എന്നിവർ സംസാരിച്ചു. എം.എം. പ്രബുദ്ധൻ സ്വാഗതവും ടി.കെ. വിജയകുമാർ നന്ദിയും പറഞ്ഞു.
ആദ്യകാല സംഘടന നേതാക്കളായ മാധവൻ തച്ചങ്ങാട്, കെ.വി. രവീന്ദ്രൻ, വി. നാരായൺ നായർ, എൻ.കെ. രാജൻ, എ.കെ. വേണു എന്നിവരെ ആദരിച്ചു. പഠനമികവ് പുലർത്തിയ വിദ്യർഥികൾക്ക് സംഘടനയുടെ ആദ്യകാല നേതാക്കളായ പി.എം. മസൂദ്, എം.കെ. മാധവൻ എന്നിവരുടെ ഓർമക്കായി ഏർപ്പെടുത്തിയ എജുക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും നടത്തി.
പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, തിരുവാതിര, ‘തേക്കിനി’ ദൃശ്യാവിഷ്കാരം, മറ്റു കലാപരിപാടികൾ എന്നിവയും അരങ്ങേറി. പിന്നണി ഗായകൻ അതുൽ നറുകര ടീമിന്റെ സംഗീത നിശയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.