ദുബൈ: യു.എ.ഇയിലെ ടെലിഫോൺ സേവനദാതാക്കളായ ഡു ടെലികമ്യൂണിക്കേഷൻസിന്റെയോ എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെയോ എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും ഏഴു ദിവസ കാലാവധിയുള്ള 53 ജി.ബി ദേശീയ ഡേറ്റ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ ഡിസംബർ നാലു വരെ ഈ ഓഫർ ലഭ്യമാണ്.
യു.എ.ഇയുടെ 53ാമത് ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) പ്രമാണിച്ച് ടെലികമ്യൂണിക്കേഷൻ, ഡിജിറ്റൽ സേവനദാതാക്കൾ നിരവധി ഓഫറുകളും പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സാധുതയുള്ള 53 ജി.ബി ദേശീയ ഡേറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31വരെ ഈ ഓഫർ ലഭ്യമാകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
സ്വദേശത്തോ വിദേശത്തോ ഉള്ള ഇമാറാത്തികൾക്ക് നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ ആഘോഷങ്ങളിൽ അവർക്ക് പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിൽ ഡു ആവേശഭരിതരാണെന്നും ഡു സി.ഇ.ഒ ഫഹദ് അൽ ഹസാവി പറഞ്ഞു.
ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി, വിദേശത്തുള്ള ഇമാറാത്തികളെ മാതൃരാജ്യത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക വിഡിയോ കാമ്പയിൻ ഡു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.