ഷാർജ: ശീതകാലത്തിന്റെ വരവറിയിച്ച് മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമായി 10 ദിവസം നീളുന്ന ബിഗ് ഷോപ്പർ സെയിലിന് തുടക്കമായി. ലോകോത്തര ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ എട്ടുവരെ ഷാർജ എക്സ്പോ സെന്ററിലാണ് വൻ ഓഫറുകളുമായി മേളക്ക് തുടക്കമായത്. ലിസ് എക്സിബിഷനാണ് മേള ഒരുക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി സന്ദർശകരെ ആകർഷിച്ച മേളയിൽ ഇത്തവണയും മുൻനിര ബ്രാൻഡുകളാണ് അണിനിരക്കുന്നത്. സ്കൂൾ അവശ്യസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റൈലിഷ് പാദരക്ഷകൾ, ജീവിതശൈലി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇവിടെ വിലക്കിഴിവോടെ സ്വന്തമാക്കാം.
കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും മറ്റൊരു ആകർഷണമാണ്. ബാക് ടു സ്കൂൾ വേനലവധിയുടെ അവസാനത്തെയും പുതിയ തുടക്കത്തെയും സൂചിപ്പിക്കുന്നതാണെന്നും സ്കൂളുകളിലേക്ക് ആവശ്യമായതെല്ലാം സ്വന്തമാക്കാനുള്ള വിശ്വസനീയമായ പരിപാടിയായി സമ്മർ സെയിൽ മാറിയെന്നും എക്സ്പോ സെന്റർ ഷാർജ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.
ഉപഭോക്താക്കൾക്ക് മുൻനിര ബ്രാൻഡുകളിൽനിന്നും റീട്ടെയിലർമാരിൽനിന്നും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്സവ സീസണുകളെ അപേക്ഷിച്ച് ഷോപ്പർമാർക്ക് ഏറ്റവും മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കുന്ന അവസരമാണെന്ന് ലിസ് എക്സിബിഷൻസ് സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു. വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ഓഫറുകളും വിലക്കിഴിവുമാണ് സമ്മർ സെയിൽ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് സുവർണാവസരമൊരുക്കകയാണ് പരിപാടി. പ്രമുഖ റീട്ടെയിലർമാരുടെയും ബെല്ലിസിമോ പെർഫ്യൂംസ്, ഹോംസ്റ്റൈൽ, എക്സ്പ്രഷൻ, ഒ.എം.എസ്, ആസ്റ്റർ ഫാർമസി, ബ്രാൻഡ് ബസാർ, എൽ.സി.ഡബ്ല്യു, ബേബി ഷോപ്, സ്പ്ലാഷ്, നൈൻ വെസ്റ്റ്, നാച്ചുറലൈസർ, ഹഷ് പപ്പീസ്, സി.സി.സി, ക്രയോള, സ്കെച്ചേഴ്സ് തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സാന്നിധ്യം മേളയിലുണ്ടാകും.
രാവിലെ 11 മുതൽ രാത്രി 11വരെ പ്രവർത്തിക്കുന്ന വിൽപന മേളയിൽ പ്രവേശനത്തിന് അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.