അബൂദബി: തൊഴിൽ തർക്കത്തിൽ കുടുങ്ങിയ 2490 തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യവും കോടതിയുടെ മേൽനോട്ടത്തിൽ നൽകി.
4.08 കോടി ദിർഹമാണ് വിവിധ കമ്പനികളിലെ തൊഴിലാളികൾക്കായി വീണ്ടെടുത്തു നൽകിയത്. പരാതി ലഭിച്ച ഉടൻ മൊബൈൽ കോടതി തൊഴിലാളികൾ കഴിയുന്ന ക്യാമ്പിലെത്തുകയായിരുന്നു.
തുടർന്ന് കമ്പനിയുടെയും തൊഴിലാളികളുടെയും പ്രതിനിധികളുമായി ചർച്ച നടത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വളരെ വേഗം പ്രശ്നം പരിഹരിച്ചു.
അബൂദബി പൊലീസ്, ജുഡീഷ്യൽ വകുപ്പ്, തൊഴിൽ തർക്ക പരിഹാര സമിതി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രശ്നപരിഹാരമെന്ന് സമിതി ചെയർമാൻ ബ്രിഗേഡിയർ മുസല്ലം മുഹമ്മദ് അൽ അമീരി പറഞ്ഞു.
ശമ്പളം വീണ്ടെടുത്തു നൽകിയ അധികൃതർക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.