തൊഴിൽ തർക്കം: 2490 തൊഴിലാളികൾക്ക് തുണയായി കോടതി
text_fieldsഅബൂദബി: തൊഴിൽ തർക്കത്തിൽ കുടുങ്ങിയ 2490 തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യവും കോടതിയുടെ മേൽനോട്ടത്തിൽ നൽകി.
4.08 കോടി ദിർഹമാണ് വിവിധ കമ്പനികളിലെ തൊഴിലാളികൾക്കായി വീണ്ടെടുത്തു നൽകിയത്. പരാതി ലഭിച്ച ഉടൻ മൊബൈൽ കോടതി തൊഴിലാളികൾ കഴിയുന്ന ക്യാമ്പിലെത്തുകയായിരുന്നു.
തുടർന്ന് കമ്പനിയുടെയും തൊഴിലാളികളുടെയും പ്രതിനിധികളുമായി ചർച്ച നടത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വളരെ വേഗം പ്രശ്നം പരിഹരിച്ചു.
അബൂദബി പൊലീസ്, ജുഡീഷ്യൽ വകുപ്പ്, തൊഴിൽ തർക്ക പരിഹാര സമിതി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പ്രശ്നപരിഹാരമെന്ന് സമിതി ചെയർമാൻ ബ്രിഗേഡിയർ മുസല്ലം മുഹമ്മദ് അൽ അമീരി പറഞ്ഞു.
ശമ്പളം വീണ്ടെടുത്തു നൽകിയ അധികൃതർക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.