ദുബൈ: കാമുകിയുടെ വീട്ടിൽ നിന്ന് സ്വർണം കവർന്ന്, ആ തുക കൊണ്ട് സമ്മാനം വാങ്ങി കാമുകിക്ക് തന്നെ കൊടുത്ത വിരുതനെ പൊലീസ് പിടികൂടി ജയിലിലടച്ചു. കഴിഞ്ഞ മെയിൽ റാസൽഖൈമയിലാണ് സംഭവം. ജി.സി.സി. രാജ്യങ്ങളിലൊന്നിൽ നിന്നുള്ള ഇയാൾ 130,000 ദിർഹം വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളാണ് അടിച്ചുമാറ്റിയത്. ഇതുപയോഗിച്ച് കാറും മറ്റ് നിരവധി സമ്മാനങ്ങളും വാങ്ങി നൽകുകയായിരുന്നു. ഇയാൾക്ക് രണ്ട് വർഷം തടവാണ് കോടതി വിധിച്ചത്. മാനസികരോഗിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചതിനെത്തുടർന്ന് ഇയാളെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.