കടലിനിക്കരെയും സാന്നിധ്യമാകാൻ 'മാധ്യമം ബുക്​സ്​'; ഉദ്​ഘാടനം നാളെ

ദുബൈ: പ്രവാസലോകത്തി​െൻറ മുഖപത്രമായ 'ഗൾഫ്​ മാധ്യമം' കുടുംബത്തിൽനിന്ന്​ പിറവിയെടുത്ത 'മാധ്യമം ബുക്​സി'​െൻറ രാജ്യാന്തരതല ഉദ്​ഘാടനം ശനിയാഴ്​ച. ഷാർജ അന്താരാഷ്​ട്ര പുസ്​തകോൽസവ നഗരിയിലെ റൈറ്റേഴ്​സ്​ ഫോറം ഹാളിൽ പ്രമുഖർ പ​ങ്കെടുക്കുന്ന ചടങ്ങിൽ പ്രസാധനാലയത്തി​െൻറ ആദ്യ 12 പുസ്​തകങ്ങളുടെ രാജ്യാന്തര പ്രകാശനം നടക്കും.

അറബ്​ എഴുത്തുകാരി മർയം അൽ ശനാസി, ഫലസ്​തീൻ സാഹിത്യകാരൻ സമീർ അൽ ജുന്ദി, മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, എഴുത്തുകാരൻ പ്രഫ. എൻ.പി ഹാഫിസ്​ മുഹമ്മദ്​, സിനിമ സംവിധായകരായ ജി. പ്രജേഷ്​ സെൻ, കെ. സകരിയ്യ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്, 'മാധ്യമം' ജോ. എഡിറ്റർ പി.ഐ നൗഷാദ്​, സി.ഇ.ഒ പി.എം സാലിഹ്​, സലാം ഒലയാട്ടിൽ, മുഹമ്മദ്​സലീം അമ്പലൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ഇക്കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്ന്​ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്​കൃതി ഭവനിൽ സാഹിത്യ-സാമൂഹിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ്​ മാധ്യമം ബുക്​സി​െൻറ പിറവി പ്രഖ്യാപിച്ചത്​.മഹാത്മാ ഗാന്ധിയുടെ പ്ര പൗത്രൻ തുഷാർ ഗാന്ധിയാണ്​ മാധ്യമം ബുക്​സി​െൻറ പിറവി പ്രഖ്യാപിച്ചത്​. ഗാന്ധി, നെഹ്​റു: ആക്ഷേപങ്ങൾക്ക്​ മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്​: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്​മാർട്ട്​​ പാരൻറിങ്​, പാ​ട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്​തകം, ടെലിസ്​കോപ്​ തുടങ്ങി 12പുസ്​തകങ്ങളാണ്​ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്​​.

കൂടുതൽ പുസ്​തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. കേരളത്തിലെ സാംസ്​കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ എഴുത്തുകൾ പ്രകാശിതമാകുന്ന വലിയ പ്രസിദ്ധീകരണാലയം എന്നതാണ്​ 'മാധ്യമം ബുക്​സ്​' ലക്ഷ്യംവെക്കുന്നത്​.

ഷാർജ പുസ്​തകോൽസവ വേദിയിൽ 'മാധ്യമം ബുക്​സ്​' സ്​റ്റാളിൽ പുസ്​തകങ്ങൾ ലഭിക്കുന്നതിന്​ നേരത്തെ ബുക്കിങ്​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. 

Tags:    
News Summary - ‘madhyamam Books’ to be attended by seafarers as well; Inauguration tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT