കടലിനിക്കരെയും സാന്നിധ്യമാകാൻ 'മാധ്യമം ബുക്സ്'; ഉദ്ഘാടനം നാളെ
text_fieldsദുബൈ: പ്രവാസലോകത്തിെൻറ മുഖപത്രമായ 'ഗൾഫ് മാധ്യമം' കുടുംബത്തിൽനിന്ന് പിറവിയെടുത്ത 'മാധ്യമം ബുക്സി'െൻറ രാജ്യാന്തരതല ഉദ്ഘാടനം ശനിയാഴ്ച. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ നഗരിയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രസാധനാലയത്തിെൻറ ആദ്യ 12 പുസ്തകങ്ങളുടെ രാജ്യാന്തര പ്രകാശനം നടക്കും.
അറബ് എഴുത്തുകാരി മർയം അൽ ശനാസി, ഫലസ്തീൻ സാഹിത്യകാരൻ സമീർ അൽ ജുന്ദി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഴുത്തുകാരൻ പ്രഫ. എൻ.പി ഹാഫിസ് മുഹമ്മദ്, സിനിമ സംവിധായകരായ ജി. പ്രജേഷ് സെൻ, കെ. സകരിയ്യ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, 'മാധ്യമം' ജോ. എഡിറ്റർ പി.ഐ നൗഷാദ്, സി.ഇ.ഒ പി.എം സാലിഹ്, സലാം ഒലയാട്ടിൽ, മുഹമ്മദ്സലീം അമ്പലൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ഇക്കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാഹിത്യ-സാമൂഹിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ് മാധ്യമം ബുക്സിെൻറ പിറവി പ്രഖ്യാപിച്ചത്.മഹാത്മാ ഗാന്ധിയുടെ പ്ര പൗത്രൻ തുഷാർ ഗാന്ധിയാണ് മാധ്യമം ബുക്സിെൻറ പിറവി പ്രഖ്യാപിച്ചത്. ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്മാർട്ട് പാരൻറിങ്, പാട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്തകം, ടെലിസ്കോപ് തുടങ്ങി 12പുസ്തകങ്ങളാണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കൂടുതൽ പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. കേരളത്തിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ എഴുത്തുകൾ പ്രകാശിതമാകുന്ന വലിയ പ്രസിദ്ധീകരണാലയം എന്നതാണ് 'മാധ്യമം ബുക്സ്' ലക്ഷ്യംവെക്കുന്നത്.
ഷാർജ പുസ്തകോൽസവ വേദിയിൽ 'മാധ്യമം ബുക്സ്' സ്റ്റാളിൽ പുസ്തകങ്ങൾ ലഭിക്കുന്നതിന് നേരത്തെ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.