അജ്മാന്: അജ്മാനിലെ കെട്ടിടങ്ങള്‍ക്ക് മക്കാനി രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. വിവിധ എമിറേറ്റുകളിൽ സ്വീകരിച്ച ഔദ്യോഗിക ഭൂമിശാസ്ത്ര വിലാസ സംവിധാനമാണ് മക്കാനി നമ്പർ.
കെട്ടിടത്തിന്റെ പ്രവേശന കവാടം കൃത്യമായി കണ്ടെത്തുന്നതിനാണ് 'മക്കാനി നമ്പർ'എന്ന 10 അക്ക നമ്പർ ഉപയോഗിക്കുന്നത്. എമിറേറ്റിലെ താമസക്കാരോട് വെബ്സൈറ്റ് വഴിയോ കസ്റ്റമർ ഹാപ്പിനെസ് സെന്റർ വഴിയോ മക്കാനി രജിസ്ട്രേഷന് അപേക്ഷിക്കാൻ അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് നിര്‍ദേശിച്ചു. കെട്ടിടത്തിന്റെ വിവരങ്ങള്‍ ലഭ്യമാകുന്നതിനും പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും മക്കാനി ഉപകരിക്കും. ഓറഞ്ച് നിറത്തില്‍ അജ്മാൻ എമിറേറ്റിനെ പ്രതിനിധാനംചെയ്യുന്ന വീടിന്റെ കോഓഡിനേറ്റ് നമ്പർ, ഏകീകൃത 'മക്കാനി'വിലാസ സംവിധാനത്തിന്റെ ലോഗോ, മക്കാനി ആപ്ലിക്കേഷനിലെ സ്ഥാനം നിർണയിക്കുന്നതിനുള്ള ക്യു.ആർ കോഡ് എന്നിവ അടങ്ങുന്നതാണ് മക്കാനി പാനല്‍. https://online.am.gov.ae അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ എന്നിവ വഴി മക്കാനി രജിസ്ട്രേഷന് നിര്‍വഹിക്കാം. മക്കാനി സേവനങ്ങള്‍ക്കായി അജ്മാന് നഗരസഭ നാല് വിഭാഗങ്ങളായി വിവിധ സേവന ഫീസും തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.