ദുബൈ: നാഷനല്‍ ബാങ്ക് ഓഫ് ഫുജൈറ (എൻ.ബി.എഫ്) നടത്തുന്ന വാര്‍ഷിക ഫുജൈറ റണിന്റെ സ്പോൺസറായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. ആറാം തവണയാണ് മലബാർ ഗോൾഡ് ഫുജൈറ റണിന്റെ സ്പോൺസറാകുന്നത്. നവംബര്‍ 23ന് ശനിയാഴ്ചയാണ് ഫുജൈറ റണ്‍.
ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തിലാണ് റൺ. പരിപാടിയിലൂടെ ആരോഗ്യകരവും സജീവവുമായ ഒരു ജീവിത ശൈലി സ്വീകരിക്കാന്‍ എമിറേറ്റിലെ നിവാസികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
യു.എ.ഇയുടെ സ്പോര്‍ട്സ് കലണ്ടറിലെ ഒരു സുപ്രധാന ഇവന്റായി മാറിയ വാര്‍ഷിക ഫുജൈറ റണ്‍ യു.എ.ഇയിലെ പൗരന്മാര്ക്കും നിവാസികള്‍ക്കുമിടയില്‍ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. പരിചയസമ്പന്നരായ ഓട്ടക്കാര്‍ മുതല്‍ തുടക്കക്കാര്‍ വരെയുള്ള സമൂഹത്തിലെ എല്ലാ പ്രായത്തിലുമുള്ളവരെയും പങ്കെടുപ്പിക്കുന്ന നിലയിലാണ് ഫുജൈറ റണിന്റെ എട്ടാം പതിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.
ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിന് സമീപമുള്ള ഫുജൈറ ഫെസ്റ്റിവല്‍ സ്ക്വയറില്‍ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഓട്ടത്തിന്റെ ക്രമീകരണം. മൂന്ന് കിലോ മീറ്റര്‍, അഞ്ചു കിലോ മീറ്റര്‍, 10 കിലോ മീറ്റര്‍, 11 കിലോ മീറ്റര്‍ എന്നിവ കൂടാതെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ഓട്ടം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ഫുജൈറ റണ്‍ നടക്കുന്നത്.
പങ്കെടുക്കുന്ന എല്ലാവര്ക്കും ടി-ഷര്‍ട്ടുകള്‍ നല്‍കും. കൂടാതെ ഓരോ റണ്‍ വിഭാഗത്തിലെയും മികച്ച പുരുഷ-സ്ത്രീ പങ്കാളികള്‍ക്ക് മെഡലുകളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും. രജിസ്ട്രേഷന് https://fujairahrun.com/ സന്ദര്‍ശിക്കാം. അവസാന തീയതി നവംബര്‍ 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.