Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് എ​ൻ.​ബി.​എ​ഫ്​ ഫു​ജൈ​റ റ​ൺ സ്‌​പോ​ണ്‍സ​ർ

text_fields
bookmark_border
contract signed
cancel
camera_alt

എ​ൻ.​ബി.​എ​ഫ് വാ​ര്‍ഷി​ക ഫു​ജൈ​റ റ​ണി​ന്‍റെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ ഇ​രു​വി​ഭാഗ​വും ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: നാ​ഷ​ന​ല്‍ ബാ​ങ്ക് ഓ​ഫ് ഫു​ജൈ​റ (എ​ൻ.​ബി.​എ​ഫ്) ന​ട​ത്തു​ന്ന വാ​ര്‍ഷി​ക ഫു​ജൈ​റ റ​ണി​ന്‍റെ സ്പോ​ൺ​സ​റാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്. ആ​റാം ത​വ​ണ​യാ​ണ്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ഫു​ജൈ​റ റ​ണി​ന്‍റെ സ്പോ​ൺ​സ​റാ​കു​ന്ന​ത്. ന​വം​ബ​ര്‍ 23ന് ​ശ​നി​യാ​ഴ്ച​യാ​ണ് ഫു​ജൈ​റ റ​ണ്‍.

ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ശ​ര്‍ഖി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് റ​ൺ. പ​രി​പാ​ടി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ ഒ​രു ജീ​വി​ത ശൈ​ലി സ്വീ​ക​രി​ക്കാ​ന്‍ എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

യു.​എ.​ഇ​യു​ടെ സ്പോ​ര്‍ട്സ് ക​ല​ണ്ട​റി​ലെ ഒ​രു സു​പ്ര​ധാ​ന ഇ​വ​ന്‍റാ​യി മാ​റി​യ വാ​ര്‍ഷി​ക ഫു​ജൈ​റ റ​ണ്‍ യു.​എ.​ഇ​യി​ലെ പൗ​ര​ന്മാ​ര്‍ക്കും നി​വാ​സി​ക​ള്‍ക്കു​മി​ട​യി​ല്‍ ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു മി​ക​ച്ച വേ​ദി​യാ​ണെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഓ​ട്ട​ക്കാ​ര്‍ മു​ത​ല്‍ തു​ട​ക്ക​ക്കാ​ര്‍ വ​രെ​യു​ള്ള സ​മൂ​ഹ​ത്തി​ലെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ് ഫു​ജൈ​റ റ​ണി​ന്‍റെ എ​ട്ടാം പ​തി​പ്പ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​ക്കി​ന് സ​മീ​പ​മു​ള്ള ഫു​ജൈ​റ ഫെ​സ്റ്റി​വ​ല്‍ സ്ക്വ​യ​റി​ല്‍ ആ​രം​ഭി​ച്ച് അ​വി​ടെ​ത്ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഓ​ട്ട​ത്തി​ന്‍റെ ക്ര​മീ​ക​ര​ണം. മൂ​ന്ന് കി​ലോ മീ​റ്റ​ര്‍, അ​ഞ്ചു കി​ലോ മീ​റ്റ​ര്‍, 10 കി​ലോ മീ​റ്റ​ര്‍, 11 കി​ലോ മീ​റ്റ​ര്‍ എ​ന്നി​വ കൂ​ടാ​തെ നി​ശ്ച​യ​ദാ​ര്‍ഢ്യ​മു​ള്ള ആ​ളു​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള ഓ​ട്ടം എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഫു​ജൈ​റ റ​ണ്‍ ന​ട​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍ക്കും ടി-​ഷ​ര്‍ട്ടു​ക​ള്‍ ന​ല്‍കും. കൂ​ടാ​തെ ഓ​രോ റ​ണ്‍ വി​ഭാ​ഗ​ത്തി​ലെ​യും മി​ക​ച്ച പു​രു​ഷ-​സ്ത്രീ പ​ങ്കാ​ളി​ക​ള്‍ക്ക് മെ​ഡ​ലു​ക​ളും ക്യാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​നി​ക്കും. ര​ജി​സ്ട്രേ​ഷ​ന് https://fujairahrun.com/ സ​ന്ദ​ര്‍ശി​ക്കാം. അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 16.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSponsorMalabar Gold and DiamondsNBF Fujairah Run
News Summary - Malabar Gold NBF Fujairah Run Sponsor
Next Story