ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒക്ടോബറിൽ 20 പുതിയ ഷോറൂമുകൾകൂടി ആരംഭിക്കും. ഇന്ത്യ, ജി.സി.സി, യു.എസ്.എ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ.
ഇന്ത്യയിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഉത്തർപ്രദേശിൽ മൂന്ന് ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് ഷോറൂമുകൾ വീതവും ഒഡിഷ, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒരു ഷോറൂം വീതവും ആരംഭിക്കാനാണ് പദ്ധതി.
യു.എ.ഇ, ഖത്തർ, കെ.എസ്.എ എന്നിവിടങ്ങളിലെ മുവൈല ഷാർജ, മുഐതർ ആൻഡ് നഖീൽ മാൾ എന്നീ മേഖലകളിൽ കൂടുതൽ ഷോറൂമുകൾ തുറക്കും. ലോസ് ആഞ്ജലസിലെ അർട്ടെസിയ, ജോർജിയയിലെ അറ്റ്ലാന്റ് എന്നിവിടങ്ങളിൽ രണ്ട് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതോടെ വടക്കേ അമേരിക്കയിൽ വളർന്നുവരുന്ന ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും.
ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന പരമ്പരാഗതവും സമകാലികവുമായ ആഭരണശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യത്തിനും സംതൃപ്തിക്കും മുൻഗണന നൽകി,
കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈൻ സേവനങ്ങൾ, ആഡംബരപൂർണമായ ലോഞ്ച് ഏരിയ എന്നിങ്ങനെ വിവിധ സജ്ജീകരണങ്ങൾ പുതിയ ഷോറൂമുകളിൽ ഉണ്ടായിരിക്കും. ഓരോ പർച്ചേസിsനും 100 ശതമാനം എക്സ്ചേഞ്ച് വാല്യൂ, ഫ്രീ മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി, ഫെയർ പ്രൈസ്, റെസ്പോൺസിബിൾ സോഴ്സിങ് തുടങ്ങി 10 മലബാർ പ്രോമിസുകളാണ് ബ്രാൻഡ് ഉറപ്പുനൽകുന്നത്.
നിലവിലുള്ള വിപണികളിൽ സ്വാധീനം ശക്തമാക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്ക, ഈജിപ്ത്, തുർക്കി, ബംഗ്ലാദേശ്, ഫ്രാൻസ്, ന്യൂസിലാൻഡ് തുടങ്ങിയ പുതിയ രാജ്യങ്ങളിലേക്കുകൂടി പ്രവേശിക്കാൻ തയാറെടുക്കുകയാണ് കമ്പനി. അടുത്തിടെ 2023-24 വർഷത്തിലെ പ്രെസ്റ്റീജിയസ് ഇന്ത്യ ഗോൾഡ് കോൺഫെറെൻസിൽ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് എന്ന അംഗീകാരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.