ദുബൈ: ദുബൈ സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മൈതാൻ റൺ' ഓട്ടമത്സരത്തിൽ മലയാളികൾക്ക് നേട്ടം. വിവിധ രാജ്യക്കാർ മാറ്റുരച്ച ദീർഘദൂര ഓട്ടത്തിൽ ഒമ്പതു മലയാളികൾ മുന്നിലെത്തി. കേരള റൈഡേഴ്സ് താരങ്ങളാണ് മികച്ച വിജയവുമായി ട്രോഫി സ്വന്തമാക്കിയത്.
പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ ദീർഘദൂര ഓട്ടമത്സരത്തിലാണ് മലയാളി താരങ്ങളുടെ പ്രകടനം. 30 മുതൽ 35 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മലപ്പുറം സ്വദേശികളായ ബഷീർ ബോൾട്ട്, ഹമീദ് പുല്ലൻ, നിസാർ എന്നിവർ നേടി. 16 മുതൽ 20 വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ തൃശൂർ കുന്നംകുളം സ്വദേശി ഉമറുൽ ഫാറൂഖ് ജേതാവായി. 40-44 വയസ്സുള്ളവരുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ഷിജോ വർഗീസും 50-54 വിഭാഗത്തിൽ നാഗർകോവിൽ സ്വദേശി സയ്യിദ് അലിയും 55-59 വയസ്സുള്ളവരുടെ വിഭാഗത്തിൽ പെരിന്തൽമണ്ണ സ്വദേശി മോഹൻദാസ് പുതുക്കാട്ടിലും ഒന്നാമതെത്തി.
അറുപതിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 65 വയസ്സ് പിന്നിട്ട തൃശൂർ തളിക്കുളം സ്വദേശി അബ്ദുൽ ജലാൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. 45-49 വയസ്സ് വിഭാഗത്തിൽ തൃശൂർ സ്വദേശി അനിൽ നായർ രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.