അതുൽ 

റാസൽഖൈമയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

റാസൽഖൈമ: റാക് സ്‌റ്റീവൻ റോക്കിൽ ഹെവി ഡമ്പർ ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി ഏകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനായ അതുൽ (27) ആണ് ദാരുണമായി മരിച്ചത്.

ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴാഴ് മറിയുകയാരുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ സേവനം അനുഷ്ട്ഠിച്ച് വരുന്ന അതുൽ അവിവാഹിതനാണ്. സാഹോദരങ്ങൾ: അബിൻ, വിഷ്ണു. കമ്പനിയിലെ സ്നേഹ സൗമ്യ സാന്നിദ്ധ്യമായിരുന്നു അതുലെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

Tags:    
News Summary - Malayali youth deid after the truck overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.