ഷാർജ: കേരളത്തിൽ 14 ജില്ലകളിലായി എൺപതോളം ചാപ്റ്ററുകൾ പ്രവർത്തിക്കുന്ന കേരള മാപ്പിളകല അക്കാദമിയുടെ ജി.സി.സിയിലെ ഷാർജ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ ഇന്ത്യൻ അസോസിയേഷനിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
ടി. ഹാഷിം വടകര (പ്രസി), അബ്ദുൽ വഹാബ് (ജന. സെക്ര), ഷൗക്കത്ത് പൂച്ചക്കാട് (ട്രഷ), ബാവ തോട്ടത്തിൽ, ഇക്ബാൽ പാപ്പിനിശ്ശേരി, നാസർ വരിക്കോളി, മജീദ് കാഞ്ഞിരക്കോൽ, ആസാദ് മാളിയേക്കൽ, നൗഷാദ് നാട്ടിക (വൈസ് പ്രസി), റാഷിദ് കണ്ണാടിപ്പറമ്പ്, നഹീദ് ബിൻ അബ്ദുൽറഹ്മാൻ, നൗഫൽ കണ്ടേരി, കെ.ടി.പി. ഇബ്രാഹിം, ഫാസിൽ മാങ്ങാട്, റഷീദ് പറവൂർ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ടി. ഹാഷിം വടകര സ്വാഗതം പറഞ്ഞു. അബ്ദുൾ വഹാബ് അധ്യക്ഷത വഹിച്ചു. കേരള മാപ്പിളകല അക്കാദമിയുടെ ജനുവരി 19നു നടക്കുന്ന കുടുംബ സംഗമത്തിന് യോഗം ആശംസകൾ നേർന്നു.
ബാവ തോട്ടത്തിൽ, റാഷിദ് കണ്ണാടിപ്പറമ്പ്, നഹീദ് ആറാം പീടിക, ഇക്ബാൽ പാപ്പിനിശ്ശേരി, ഹംസ മങ്കടവ്, കെ.ടി.പി. ഇബ്രാഹിം, ഫാസിൽ മാങ്ങാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഷൗക്കത്ത് പൂച്ചക്കാട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.