അബൂദബി: മർകസ് തൊഴിൽ ദാന പദ്ധതിയിലൂടെ പുതുതായി പ്രവാസ ലോകത്തേക്ക് കടന്നുവന്ന അംഗങ്ങൾക്ക് മാക് അബൂദബി കമ്മിറ്റി മുസഫയിൽ സ്വീകരണം നൽകി. മാക് അബൂദബി കമ്മിറ്റി നേതാക്കളുടെയും മർകസ് അബൂദബി കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
പുതുതായി അഡ്നോക്കിലേക്ക് ജോലിക്ക് എത്തിയ നൂറോളം വരുന്ന പ്രവാസികൾക്കാണ് മുസഫയിൽ സ്വീകരണം നൽകിയത്. പ്രചോദിത പരിശീലന, ആത്മീയ പരിശീലനം, സാങ്കേതിക പരിശീലനം തുടങ്ങി വിവിധ സെഷനുകൾ സ്വീകരണ പരിപാടിയിൽ അവതരിപ്പിച്ചു. പി.വി. അബൂബക്കർ മൗലവി, നജ്മുദ്ദീൻ സഖാഫി വർക്കല, ഫഹദ് സഖാഫി ചെട്ടിപ്പടി, അമീറലി കൽപകഞ്ചേരി, സൈഫുദ്ദീൻ, നാസർ മാവൂർ, ജാഫർ, ജാബിർ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹക്കീം പള്ളിയത്ത് സ്വാഗതവും സുഹൈൽ ചെറുവാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.