ദുബൈ: അടുത്ത നാലു വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്ത് ദുബൈ കെ.എം.സി.സി. ഡോ. അൻവർ അമീൻ ചേലാട്ട് പ്രസിഡന്റും യഹ്യ തളങ്കര ജനറൽ സെക്രട്ടറിയും പി.കെ. ഇസ്മായിൽ ട്രഷററുമാണ്.
ഇസ്മായിൽ ഏറാമല, കെ.പി.എ. സലാം, എ.സി. ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, ബാബു എടക്കുളം (വൈസ് പ്രസിഡന്റുമാർ), പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മൊട്ടമ്മൽ, പി.വി. റഈസ്, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, അബ്ദുസ്സമദ് ചാമക്കാല, ഷഫീഖ് തിരുവനന്തപുരം (സെക്രട്ടറിമാർ) എന്നിവരെയും സി.ഡി.എ ബോർഡ് ഡയറക്ടറായി ഒ.കെ. ഇബ്രാഹിമിനെയും തിരഞ്ഞെടുത്തു. കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ അവതരിപ്പിച്ച പാനൽ 500 പേരടങ്ങുന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.