ദുബൈ: ചിട്ടയായ ജീവിത ശൈലിയിലൂടെ മനസ്സും ശരീരവും ഊർജസ്വലമായി നിലനിർത്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കണ്ടെത്താൻ പ്രവർത്തിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ യങ്മേക്കേഴ്സിന്റെ ഏകദിന കൂട്ടായ്മ ദുബൈ ഖിസൈസിൽ നടന്നു.
‘ഹാക്ക് യുവർ മൈൻഡ്; അൺലോക്ക് യുവർ പൊട്ടൻഷ്യൽ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ട്രാൻസ്ഫോർമേഷനൽ കോച്ചും ബയോഹാക്കറുമായ സി.എം. മഹ്റൂഫ് മുഖ്യ പ്രഭാഷണം നടത്തി. മനസ്സിനെ റീപ്രോഗ്രാം ചെയ്ത് എങ്ങനെ നമ്മുടെ ലക്ഷ്യത്തിലേക്ക് ആയാസകരമായി എത്തിച്ചേരാമെന്ന് പരിപാടിയിൽ ചർച്ച ചെയ്തു. ഡോ. നജീബ് അഹമ്മദ്, സാദിഖ് പി. പടിക്കൽ, അബ്ദുല്ല ഗുരുക്കൾ, ഡി.പി. മുഷ്താഖ്, ബിജോയ് ആന്റണി, റഫീഖ് എരിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.