അബൂദബി: മഴക്കുവേണ്ടി പ്രാർഥന നടത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഡിസംബർ ഏഴ് ശനിയാഴ്ച രാവിലെ 11 മണിക്ക് എല്ലാ പള്ളികളിലും മഴക്കു വേണ്ടി പ്രാർഥന നിർവഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ച് മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് സർവശക്തനായ ദൈവത്തോട് പ്രാർഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.