ജബൽ അലി പൊലീസ് സ്​റ്റേഷൻ മേധാവി ബ്രിഗേഡിയർ ജനറൽ ഡോ. ആദിൽ അൽ സുവൈദി മർകസ് വളൻറിയർ ടീം ലീഡർ ലുക്മാൻ മങ്ങാടിനെ ആദരിക്കുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ സമീപം.

മർകസ് വളൻറിയർമാർക്ക് ദുബൈ പൊലീസി​െൻറ ആദരം

ദുബൈ: കോവിഡ് കാലത്ത് ദുബൈ ജബൽ അലി ഏരിയയിൽ മികച്ച സന്നദ്ധസേവനം നടത്തിയ മർകസ് വളൻറിയർമാരെ ദുബൈ പൊലീസ് ആദരിച്ചു. കോവിഡ് പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ വേഗത്തിൽ സാധാരണനിലയിലെത്തിക്കാൻ സാധിച്ചതിൽ സന്നദ്ധ സേവകരുടെ പ്രവർത്തനവും കാരണമായെന്ന് ബ്രിഗേഡിയർ ജനറൽ ഡോ ആദിൽ അൽ സുവൈദി പറഞ്ഞു. മർകസ് വളൻറിയർമാർക്ക് ദുബൈ പൊലീസി​െൻറ ആദരം. ജബൽ അലി പൊലീസ് സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ മുഖ്യാതിഥിയായിരുന്നു.

ദുരിതകാലത്ത് ജബൽ അലി ഐസൊലേഷൻ സെൻററിൽ മൂന്നു ഷിഫ്റ്റായി മുഴുവൻ സമയവും പ്രവർത്തിച്ച വളൻറിയർമാർ ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്‌തും ബോധവത്കരണം നടത്തിയും 43,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തുമാണ് മർകസ് ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ സേവനപ്രവർത്തനം സംഘടിപ്പിച്ചത്. ലുക്മാൻ മങ്ങാട്, മുഹമ്മദ്‌ അലി വയനാട്, സദഖതുല്ലാഹ് വളാഞ്ചേരി, ഷൗക്കത്ത്​ മേപ്പറമ്പ്, റിയാസ് കുനിയിൽ, ശംസുദ്ധീൻ വൈലത്തൂർ, ബാദുഷ ഉദിനൂർ, ഫിറോസ് തറോൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വളൻറിയർമാർക്കുള്ള പ്രശസ്തി പത്രം ചടങ്ങിൽ ടീം ലീഡർ ലുക്മാൻ മങ്ങാടിന് കൈമാറി. ചടങ്ങിൽ ​െഡപ്യൂട്ടി കേണൽ സുൽത്താൻ അൽ ഉവൈസ്, ലഫ്.​ ഉമർ അൽഹമ്മാദി, മർകസ് പി.ആർ മാനേജർ ഡോ. അബ്​ദുൽ സലാം സഖാഫി എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.