ഷാർജ: ഭക്ഷ്യവസ്തുക്കൾക്കൊപ്പം കണ്ടെയ്നറിൽ തുറമുഖത്ത് എത്തിച്ച വൻ ലഹരിമരുന്ന് ശേഖരം ഷാർജ പോർട്ട് ആൻഡ് കസ്റ്റംസ് പിടികൂടി. പെരുന്നാൾ അവധിക്കാലത്ത് യു.എ.ഇയിലേക്ക് കടത്താൻ ലക്ഷ്യമിട്ടതാണ് മയക്കുമരുന്ന്. 93 കിലോ ക്രിസ്റ്റൽമെത്ത്, 3,000 മെഥഡോൺ ടാബ്ലറ്റ് എന്നിവയാണ് ഷാർജ പോർട്ട് ആൻഡ് കസ്റ്റംസ് പിടിച്ചെടുത്തത്. ഒരു അയൽരാജ്യത്ത് നിന്ന് കണ്ടെയ്നറിൽ തുറമുഖത്തേക്ക് അയച്ചതാണ് ഇവ.
ഭക്ഷ്യവസ്തുക്കൾക്കൊപ്പം സിലിണ്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ. പെരുന്നാൾ അവധിക്കിടെ അർധരാത്രിയിൽ തുറമുഖത്തെത്തിയ കണ്ടെയ്നറിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. ലഹരി കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾക്ക് കേസ് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.